പറ്റ്‌ന: കള്ളപ്പണക്കാരെ പിടികൂടാനായി അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാന്‍ നോട്ടു പിന്‍വലിച്ചതിനെ തുടര്‍ന്ന് സാധാരക്കാരന്റെ ദുരിതത്തിന് അറുതി വീഴുന്നില്ല. പഴയ നോട്ടുകള്‍ ആസ്പത്രിയില്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ബീഹാറില്‍ ഗര്‍ഭിണി മരിച്ചു. ബിഹാറിലെ ഗയയിലെ അനുഗഡ് നാരായണ്‍ മഗഡ് മെഡിക്കല്‍ കോളജില്‍ ബുധനാഴ്ചയാണ് മഞ്ചു ദേവി എന്ന യുവതി മരിച്ചത്.
സംഭവം ദിവസങ്ങള്‍ക്കു ശേഷമാണ് പുറത്ത് വന്നത്. ഇതേ തുടന്ന് ജില്ലാ മജിസ്‌ട്രേറ്റിനോട് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബിഹാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആസ്പത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവാണ് ഉണ്ടായിരിക്കുന്നതെന്ന് ബിഹാര്‍ മനുഷ്യാവകാശ കമ്മിഷന്‍ പ്രതികരിച്ചു.
ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ 500 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാതിരുന്നതോടെയാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. സര്‍ക്കാര്‍ ആസ്പത്രിക്കുള്ളിലെ ഡയാലിസീസ് സെന്റര്‍ സ്വകാര്യ കമ്പനിയുടേതാണെന്നും, അതിനാല്‍ അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനാകില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. അസാധുവായ നോട്ടുകള്‍ നവംബര്‍ 24 വരെ ആശുപത്രികളിലും മറ്റ് അവശ്യ സേവനങ്ങള്‍ക്കുമായി ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് 23 ന് യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്.
അസാധുവായ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ രാജ്യത്തുടനീളം ചികിത്സ നിഷേധിക്കപ്പെട്ട് കുട്ടികള്‍ അടക്കം നിരവിധി ആളുകള്‍ മരിച്ചിരുന്നു. 500,1000 നോട്ടുകള്‍ ആസ്പത്രികള്‍ സ്വീകരിക്കണം എന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് മുംബൈയിലാണ് ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സമാനമായ സാഹചര്യത്തില്‍ മരുന്നു വാങ്ങാന്‍ ആവാതെ വിശാഖപട്ടണത്ത് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
സ്വകാര്യ ആശുപത്രിയില്‍ പഴയ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ കടുത്ത പനി ബാധിച്ച് ഒരു വയസുകാരനെ മൂല്യമുള്ള നോട്ടുകള്‍ നല്‍കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചു. ആംബുലന്‍സ് െ്രെഡവര്‍മാര്‍ അസാധുവായ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിക്കാനാകാതെ രാജസ്ഥാനിലെ പാലി ജില്ലയില്‍ നവജാത ശിശു മരിച്ചിരുന്നു