X

നോട്ടു പ്രതിസന്ധി: കേരളത്തെ കൈവിട്ട് ബംഗാളികള്‍

കൊച്ചി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രൂക്ഷമായ നോട്ടു പ്രതിസന്ധിയില്‍ ബംഗാളികളും കേരളത്തെ കൈവിടുന്നു. തൊഴിലുടമകളില്‍ പണമില്ലാതായതും തൊഴില്‍ കുറഞ്ഞതും കാരണം സംസ്ഥാനത്തെ ബംഗാളികളും തമിഴരും സ്വദേശത്ത് മടങ്ങുന്നതായാണ് വിവരം. കാര്യങ്ങള്‍ സാധാരണ ഗതിയിലാകുമ്പോള്‍ തിരിച്ചെത്താമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ നോട്ടുപ്രതിസന്ധി എപ്പോള്‍ തീരുമെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാറിനാവുന്നുമില്ല. നോട്ടുകള്‍ അസാധുവാക്കിയതോടെ നിര്‍മാണമേഖലയിലും മറ്റും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും നാട്ടിലേക്ക് ട്രയിന്‍ ബുക്ക് ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പശ്ചിമബംഗാള്‍, അസം, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അധികവും കേരളത്തിലെത്തുന്നത്. കൊല്‍ക്കത്തയിലെ ഗുവാഹത്തി, ഗുരുദേവ്, ഷാലിമാര്‍ തുടങ്ങിയ ട്രയിനുകളിലൊന്നും സീറ്റില്ല. മിക്ക സര്‍വീസുകളിലും വെയിറ്റിങ് ലിസ്റ്റ് 200നും 250നും മുകളിലാണ്.

chandrika: