തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിലേക്ക് 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ ഇന്നു മുതല്‍ എത്തിക്കും. റിസര്‍വ് ബാങ്ക് മേഖലാ ഓഫീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടുതല്‍ നോട്ട് എത്തിക്കുന്നത്. രണ്ടു ദിവസങ്ങള്‍ക്കകം ബാങ്കുകള്‍ക്ക് മതിയായ രീതിയില്‍ തന്നെ 500 രൂപ ലഭ്യമാക്കാനുള്കള നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം എടിഎമ്മുകളില്‍ ചെറിയ നോട്ടുകളില്ലാത്തതിനാല്‍ പ്രതിസന്ധി തുടരുകയാണ്. 2000ന് പകരമായി നിറച്ച 100 രൂപയുടെ നോട്ടുകളില്‍ നിറച്ച് നിമിഷങ്ങള്‍ക്കം തീരുന്ന സാഹചര്യത്തിലാണ് 500ന്റെ നോട്ടുകള്‍ എത്തിക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതമായത്. നോട്ട് അസാധുവാക്കലിനു ശേഷം 2000 രൂപയുടെയും 100 രൂപയുടെയും നോട്ടുകള്‍ മാത്രമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇത് കടുത്ത ക്ഷാമത്തിന് വഴിയൊരുക്കിയിരുന്നു.
ബാങ്ക് അവധി ദിനങ്ങളില്‍ പണം നിറച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ എടിഎമ്മുകള്‍ കാലിയാകുന്ന അവസ്ഥയാണുള്ളത്. പ്രവൃത്തിദിനങ്ങളിലാവട്ടെ ചെക്ക് ഉള്‍പ്പെടെ ബാങ്കിടപാടുകള്‍ക്ക് വലിയ കാലതാമസം നേരിടുന്നത് ജനങ്ങളെ വലക്കുന്നുണ്ട്.
നോട്ട് പ്രതിസന്ധി: കേരളത്തിലേക്ക് കൂടുതല്‍ 500 രൂപാ നോട്ടുകള്‍
Tags: 500rs note