തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.
തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.
ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.