ആസാമിലെ ദിബ്രുഗഡില്‍ ലോകത്തെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. പുഴയിലെ ക്രൂയിസാണിത്. ബംഗ്ലാദേശില്‍നിന്ന് ദിബ്രുഗഡിലേക്ക് ഗംഗാനദിയിലൂടെ ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടാണ് ആദ്യയാത്ര ആരംഭിച്ചത്. 200 ടെന്റുകളും യോഗാക്ലാസുകളുമെല്ലാമുള്ള കപ്പല്‍ നിത്യവും 51 ദിവസം പുഴകളിലൂടെ യാത്ര ചെയ്യും. ലോകത്തെ ടൂറിസം ഭൂപടത്തില്‍ ഇതൊരു പുത്തന്‍ അധ്യായമാകുമെന്ന് ഫ്‌ളാഗ് ഓഫ ്‌നിര്‍വഹിച്ച മോദി പറഞ്ഞു. 27 പുഴയിലൂടെയാണ് ക്രൂയിസ് യാത്ര നടത്തുക. 50 ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കും. നാല് സംസ്ഥാനങ്ങളിലെ ദേശീയോദ്യാനം, പുഴകള്‍, പറ്റ്‌ന, ഷഹീദ്ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളിലൂടെയാണ് യാത്ര ചെയ്യുക. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ സമീപത്തും കപ്പല്‍ എത്തിച്ചേരും. എം.വി ഗംഗവിലാസ് എന്നാണ ്കപ്പലിന്റെ പേര്.
ഇതൊക്കെയാണെങ്കിലും യാത്രാചെലവ് ഞെട്ടിക്കുന്നതാണ്. പ്രതിദിനം 25000 മുതല്‍ അമ്പതിനായിരം രൂപവരെയാണ്. ആകെ ചെലവ് 51 ദിവസത്തേക്ക് 20 ലക്ഷം വരുമെന്ന്ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി അറിയിച്ചു. പുഴയിലേക്ക് മാലിന്യം തള്ളാതിരിക്കാനുള്ള സീവേജ് സൗകര്യം ഇതിലുണ്ട്. അതേസമയം സാധാരണ ടൂറിസ്റ്റുകള്‍ക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നും വലിയ ചെലവ് വഹിക്കാനാകില്ലെന്നും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ലോകത്തെ ഏറ്റവുംവലിയ റിവര്‍ ക്രൂയിസ് കപ്പല്‍ ആസാമിലെ ദിബ്രുഗഡില്‍ പുറത്തിറക്കി
Tags: cruise shippm
Related Post