അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി. മകന്റെ ക്രൂര പ്രവര്‍ത്തിയാണ് മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.2020 നവംബര്‍ 16നാണ് ഹരിയാനയിലെ പട്ടൗഡില്‍ ഒരു സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൂത്ത മകന്‍ ലഹരിക്ക് അടിമയാണെന്നും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണെന്നും ഇയാള്‍ പൊലീസില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത സ്ത്രീ ലൈംഗിക പീഡനത്തിന് ഇരിയായിട്ടുണ്ടെന്ന് വ്യക്തമായി. നിരവധി സാക്ഷി മൊഴികളും ഇയാള്‍ക്കെതിരെ ശേഖരിക്കാന്‍ പൊലീസിനായി. പ്രതിക്ക് ഇരുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു.