X

ക്രൂഡ് വില 82 ഡോളറിലേക്ക്; ഇറാന്‍ ഉപരോധം എണ്ണവിപണിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യാന്തര വിപണയില്‍ ബ്രെന്‍ഡ് ക്രൂഡിന് നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഒരു ഇടവേളക്കു ശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളര്‍ കടന്ന് 81.69 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഇനിയും വില ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എണ്ണ ഇറക്കുമതിക്ക് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്നത് ബെന്റ് ക്രൂഡിനെയാണ്.

ഇറാന്‍ എണ്ണ വ്യാപാരത്തിന് ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കമാണ് വിലവര്‍ധനവ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ വിമുഖതയും വില വര്‍ധനവ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഉപരോധം നവംബര്‍ നാലു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് അമേരിക്കന്‍ നീക്കം.

രാജ്യാന്തര വിപണിയില്‍ നിന്ന് ഇറാന്‍ എണ്ണ പിന്‍വലിക്കുന്നതോടെ വീണ്ടും വില ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പ്രത്യേക പെയ്‌മെന്റ് സംവിധാനത്തിന് രൂപം നല്‍കി ഉപരോധത്തെ മറികടക്കാന്‍ റഷ്യ അടക്കം രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്.

chandrika: