X

മാനഷ്ടക്കേസ്; രാഹുലിന്റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

സൂറത്ത്: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച 2 വര്‍ഷം തടവ് ശിക്ഷ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തിരുന്നു.

കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യുന്നപക്ഷം രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിനുള്ള അയോഗ്യത നീങ്ങും. എല്ലാ കള്ളമ്മാര്‍ക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായി ചൂണ്ടിക്കാട്ടിയാണ് നടപടി.

 

webdesk14: