ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യബാങ്കുകളില്‍ കരുതല്‍ ധനാനുപാതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ ബാങ്കുകളില്‍ അധിക നിക്ഷേപം വന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) താല്‍കാലികമായി നൂറ് ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. അതേസമയം സാധാരണ ഇടപാടുകള്‍ക്ക് സിആര്‍ആര്‍ നാലു ശതമാനമായിരിക്കും. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് അധിക നിക്ഷേപം മൂന്നു ലക്ഷം കോടിയായി ഉയര്‍ന്നതായാണ് സൂചിപ്പിക്കുന്നത്.
പുതുക്കിയ സിആര്‍ആര്‍ ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്നതായി ആര്‍ബിഐ വിജ്ഞാപനത്തില്‍ പറയുന്നു.
ഇടപാടുകാരുടെ മൊത്തം നിക്ഷേപത്തില്‍ നിന്ന് പണമായോ റിസര്‍വ് ബാങ്ക് നിക്ഷേപമായോ വാണിജ്യബാങ്കുകള്‍ സൂക്ഷിക്കേണ്ട വിവിഹതമാണഅ കരുതല്‍ ധനാനുപാതം.