X

ഇരവികുളം ഉദ്യാനത്തില്‍ വരയാടുകളെ കാണാന്‍ സഞ്ചാരികളുടെ തിരക്ക്

ഇടുക്കി: വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക്. ജനുവരി 31ന് അടച്ച ഉദ്യാനം ഈ മാസം ഒന്നിന് രാവിലെയാണ് തുറന്നത്. പാര്‍ക്കില്‍ പുതിയതായൊരുക്കിയ സെല്‍ഫി കോര്‍ണറില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഈ സീസണില്‍ പുതുതായി 107 വരയാട്ടിന്‍കുട്ടികള്‍ പിറന്നതായാണ് പ്രാഥമിക കണക്ക്. ഇത് 150നും 200നും ഇടയിലാകുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. ഈ മാസം 20ന് ശേഷം വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും.മൂന്നാറില്‍ നിന്ന് 8 കി.മീ. മറയൂര്‍ റോഡില്‍ സഞ്ചരിച്ചാല്‍ രാജമലയിലെത്താനാകും. ഇവിടെ ടിക്കറ്റെടുത്ത് വനംവകുപ്പിന്റെ തന്നെ വാഹനത്തില്‍ 5 കി.മീ. അകലെയുള്ള ഉദ്യാനത്തില്‍ വിനോദ സഞ്ചാരികളെ എത്തിക്കും. ഇവിടെ ഒരു കി.മീ. ദൂരം നടന്ന് കാണാന്‍ സഞ്ചാരികള്‍ക്ക് അനുമതിയുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി 5 ബഗ്ഗി കാറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ടിക്കറ്റെടുക്കാം. 200 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 8 മുതല്‍ 2 വരെയാണ് പ്രവേശന സമയം.

webdesk11: