X

ഗുര്‍മീതിന് ബിജെപി മന്ത്രിമാരില്‍ നിന്ന് ഈ മാസം മാത്രം ലഭിച്ചത് 1.12 കോടിരൂപ

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ കുറ്റക്കാരനായ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സിങിന് ബിജെപി മന്ത്രിമാരില്‍ നിന്ന് ലഭിച്ചത് 1.12 കോടി രൂപ. ഈ മാസത്തെ മാത്രം കണക്കാണിത്. വിവിധ ക്ഷേമ പദ്ധതികള്‍ നടത്തുന്നുവെന്ന വ്യാജേന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഹരിയാനയിലെ മൂന്നു മന്ത്രിമാരാണ് ഗുര്‍മീതിന് സംഭാവന നല്‍കിയത്. റാം വിലാസ് ശര്‍മ്മ, അനില്‍ വിജ്ജ്, മനീഷ് ഗ്രോവര്‍ എന്നിവരാണ് യാതൊരു മാനദണ്ഡവുമില്ലാതെ ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കിയത്. വിദ്യാഭ്യാസ മന്ത്രിയായ റാം വിലാസ് ശര്‍മ്മ മാത്രം 51 ലക്ഷം രൂപയാണ് ഗുര്‍മീതിന് കൈമാറിയത്. ഗുര്‍മീതിന്റെ ജന്മദിനാഘോഷ പരിപാടിക്കും ആശ്രമത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കുമായാണ് റാംവിലാസ് ശര്‍മ്മ സംഭാവന ചെയ്തത്.

കലാകായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കായിക മന്ത്രി അനില്‍ വിജ്ജ് 50 ലക്ഷം രൂപയും ഗുര്‍മീതിന് നല്‍കി. കൂടാതെ സഹകരണ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി മനീഷ് ഗ്രോവര്‍ 11 ലക്ഷവും കൈമാറി.

chandrika: