മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയുടെ വീട്ടില്‍ ബി.ജെ.പി വിരുദ്ധ ബോര്‍ഡുകള്‍ കണ്ടെത്തിയതാണ് പ്രകോപനത്തിന് കാരണം. ഇവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് മാര്‍ക്കറ്റിലെത്തിച്ച ശേഷം, ജനക്കൂട്ടം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ജയ്പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
ജൂലൈ 20ന് ജയ്പൂരിലെ കല്യാണ്‍ നഗറിലാണ് സംഭവം. ജനക്കൂട്ടം സ്ത്രീയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് യുവതിയെ അടിക്കുന്നതും തൊഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇവര്‍ യുവതിയുടെ മുഖത്ത് അഴുക്കുവെള്ളം ഒഴിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തിയിരുന്നു.
യുവതിയുടെ വീടിന്റെ ചുമരില്‍ ബി.ജെ.പി വിരുദ്ധ ബോര്‍ഡുകളും അപകീര്‍ത്തികരമായ വാക്കുകളുള്ള താമരപ്പൂവിന്റെ ചിത്രവും കണ്ടതാണ് ജനക്കൂട്ടത്തെ ചൊടിപ്പിച്ചത്. ഇതാണ് വീടിനും അവിടെ താമസിക്കുന്ന മാനസിക വൈകല്യമുള്ള സ്ത്രീക്കും നേരെ ആക്രമണത്തിന് ഇടയാക്കിയത്. ജനക്കൂട്ടം വീട്ടില്‍ അതിക്രമിച്ചു കയറി ഇവരെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കി. പിന്നീട് വീട്ടില്‍ നിന്നും വലിച്ചിഴച്ച് മാര്‍ക്കറ്റി എത്തിച്ചു.
മുഖത്ത് അഴുക്ക് വെള്ളം ഒഴിച്ച ശേഷം, വീണ്ടും നിഷ്‌കരുണം മര്‍ദിച്ചു. മല്‍പ്പുറ പൊലീസ് എത്തിയിട്ടും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ആക്രമണം തുടര്‍ന്നു. പിന്നീട് കൂടുതല്‍ പൊലിസെത്തി ഇവരെ രക്ഷിച്ചു. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവില്‍ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.