‘വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു’; പുതുപ്പള്ളിയിലെ ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്‍

എല്ലാ ട്രോളുകളെയും സൈബര്‍ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മന്‍. ഇനിയും തുടരണം ഒരു പ്രശ്‌നവുമില്ല, തനിക്കെതിരെയും ട്രോളുകളുണ്ടാവണം. ജനാധിപത്യത്തിന്റെ ഭാഗമാണ് ട്രോളുകളെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ 41ാം ഓര്‍മ്മദിനാചരണത്തിനായി ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതുപ്പള്ളി ഹൗസില്‍ പ്രാര്‍ത്ഥനയും നടക്കും.

തിരഞ്ഞെടുപ്പിന് ഒന്‍പത് നാള്‍ മാത്രം ശേഷിക്കെ പൂര്‍ണ്ണ ആത്മവിശ്വാസമാണ് തനിക്കെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും വിമര്‍ശനങ്ങള്‍ സ്വയം തിരുത്താന്‍ അവസരം നല്‍കുന്നതാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം നാളെ വീണ്ടും വാഹന പര്യടനം നടത്തും. 29, 30, 31 തിയതികളില്‍ വീണ്ടും ഇടവേളയായിരിക്കും. ശേഷം ഒന്ന്, രണ്ട് തിയതികളോടെ വാഹന പര്യടനം പൂര്‍ത്തിയാക്കും. ചാണ്ടി ഉമ്മന്‍ പൊതു പ്രചാരണത്തിന് ഇടവേള എടുത്തിട്ടുണ്ടെങ്കിലും യുഡിഎഫ് നേതാക്കള്‍ കുടുംബ സംഗമങ്ങളിലും പൊതുയോഗങ്ങളിലും സജീവമാണ്.

 

webdesk14:
whatsapp
line