X
    Categories: MoreViews

മെസ്സിയെ തള്ളി ക്രിസ്റ്റ്യാനോയ്ക്ക് ബാലണ്‍ ഡിയോര്‍ പുരസ്‌ക്കാരം

ലിയോണല്‍ മെസ്സിയെ പിന്തള്ളി മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌ക്കാരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചു. ഇത് നാലാം തവണയാണ് റൊണാള്‍ഡോക്ക് ബാലണ്‍ ഡിയോര്‍ പുരസ്‌ക്കാരം ലഭിക്കുന്നത്. ഫിഫയുമായി വേര്‍പിരിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ പുരസ്‌ക്കാരമാണിത്.

ആരാധകരുടെ തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കുറിച്ചാണ് മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ഡിയോര്‍ പുരസ്‌ക്കാരം റോണോയെ തേടിയെത്തിയത്. അഞ്ചു തവണ ബാലണ്‍ഡിയോര്‍ നേടിയ മെസ്സിയെ പിന്തള്ളിയാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. രണ്ടാം സ്ഥാനത്ത് മെസ്സിയാണ്. ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീന്‍സ്മാന്‍ മൂന്നാം സ്ഥാനത്തെത്തി.

2008,2013,2014 എന്നീ വര്‍ഷങ്ങളിലാണ് റൊണോള്‍ഡൊ ഇതിനു മുമ്പ് ബാലന്‍ ഡിയോര്‍ പുരസ്‌കാരങ്ങള്‍ നേടിയത്.  2016-ല്‍ രാജ്യത്തിനും ക്ലബ്ബിനുമായി 52മത്സരങ്ങളില്‍ നിന്നായി 48ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.

chandrika: