2024-ല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്.
124 മില്യണ്‍ യൂറോ (1094 കോടി രൂപ) യുമായി ലയണല്‍ മെസ്സി രണ്ടാമതും 101 മില്യണ്‍ യൂറോ (891 കോടി രൂപ) യുമായി നെയ്മര്‍ മൂന്നാമതുമായി പട്ടികയിലുണ്ട്. സെനഗല്‍ താരം സാഡിയോ മനെക്കും പിറകിലായി, ബെല്‍ജിയം താരമായ കെവിന്‍ ഡി ബ്രൂയിന്‍ ആണ് പത്താം സ്ഥാനക്കാരന്‍. 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ) ആണ് സാദിയോ മനെ 2024-ല്‍ വരുമാനമുണ്ടാക്കിയത്.
പട്ടികയിലുള്‍പ്പെട്ട പത്ത് താരങ്ങളും അവരുടെ വരുമാനകണക്കും ഇപ്രകാരമാണ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 263 ദശലക്ഷം യൂറോ (2321 കോടി രൂപയില്‍ അധികം)
ലയണല്‍ മെസ്സി – 124 ദശലക്ഷം യൂറോ (1094 കോടി രൂപയിലധികം)
നെയ്മര്‍ – 101 മില്യണ്‍ യൂറോ (891 കോടി രൂപയിലധികം)
കരിം ബെന്‍സെമ – 96 ദശലക്ഷം യൂറോ (847 കോടിയിലധികം രൂപ)
കിലിയന്‍ എംബാപ്പെ – 83 ദശലക്ഷം യൂറോ (732 കോടിയിലധികം രൂപ)
എര്‍ലിംഗ് ഹാലാന്‍ഡ് – 55 ദശലക്ഷം യൂറോ (485 കോടിയിലധികം രൂപ)
വിനീഷ്യസ് ജൂനിയര്‍ – 51 ദശലക്ഷം യൂറോ (480 കോടിയില്‍ അധികം രൂപ)
മുഹമ്മദ് സലാ – 49 ദശലക്ഷം യൂറോ (432 കോടിയിലധികം രൂപ)
സാദിയോ മനെ – 48 ദശലക്ഷം യൂറോ (423 കോടിയിലധികം രൂപ)
കെവിന്‍ ഡി ബ്രൂയിന്‍ – 36 ദശലക്ഷം യൂറോ (317 കോടിയലധികം രൂപ)