X

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നുവെന്ന് റിപ്പോര്‍ട്ട്; 100 മില്ല്യന്‍ യൂറോക്ക് യുവന്റസിലേക്ക്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഉറുഗ്വെക്കെതിരായ തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്നാണ് ക്രിസ്റ്റ്യാനോയുടെ ട്രാന്‍സ്ഫറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതോടെ റയല്‍ വിടുമെന്ന് ക്രിസ്റ്റിയാനോ സൂചന നല്‍കിയിരുന്നു. പിന്നീട് റയല്‍ പുറത്തുവിട്ട പുതിയ ജഴ്‌സി അവതരിപ്പിക്കുന്ന വീഡിയോയിലും ക്രിസ്റ്റിയാനോ ഉണ്ടായിരുന്നില്ല.

ക്രിസ്റ്റിയാനോ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് കൂടുമാറുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 100 മില്ല്യന്‍ യൂറോക്കാണ് ആരാധാകരുടെ സിആര്‍ 7 യുവന്റസിലെത്തുക. 2022 വരെയുള്ള കരാറില്‍ ഓരോ വര്‍ഷവും 30 മില്ല്യന്‍ യൂറോ വീതമാണ് ക്രിസ്റ്റിയാനോക്ക് ലഭിക്കുക.

പ്രതിഫലം സംബന്ധിച്ച് ക്രിസ്റ്റ്യാനോയും റയല്‍ മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സിയും പി.എസ്.ജിയില്‍ നെയ്മറും വാങ്ങുന്ന പ്രതിഫലത്തെക്കാള്‍ കുറവാണ് ക്രിസ്റ്റ്യാനോയും വേതനം. വേതനം പുതുക്കണമെന്ന് താരം ആവശ്യപ്പെട്ടെങ്കിലും 34 കാരനായ ക്രിസ്റ്റ്യാനോക്ക് ഇനിയും വേതനം കൂട്ടി നല്‍കേണ്ടതില്ലെന്നാണ് റയല്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: