X

യുവന്റസില്‍ താരങ്ങളുടെ മുഖാമുഖം നേര്‍ക്കാഴ്ച; റോണോ ഡിബാല കൂട്ട് മെസിക്ക് വെല്ലുവിളിയാവുമോ

യുവന്റസിലെ ആദ്യ ദിന ട്രെയിനിങില്‍ തന്നെ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാലയും കണ്ടുമുട്ടി. പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ഫിറ്റ്‌നസ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം ജിമ്മില്‍ വച്ചാണ് ടീമംഗങ്ങളെ റോണാള്‍ഡോ കണ്ടുമുട്ടിയിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ നി്ന്നും യുവന്റസിലെത്തിയ ശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ പരിശീലനത്തിനിറങ്ങുന്നത്.

തിങ്കളാഴ്ച രാവിലെയാണ് റൊണാള്‍ഡോ തന്റെ പുതിയ പരിശീലന ഗ്രൌണ്ടിലെത്തിയത്. മെഡിക്കല്‍ ടീമിന്റെ പരിശോധനക്കിടെ ക്ലബിന്റെ ടീം അംഗങ്ങള്‍ക്കൊപ്പമായിരുന്നു റൊണാള്‍ഡോയുടെ പരിശീലനം. ട്രെഡ്മില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് താരം ഓടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഈ സീസണില്‍ യുവന്തസ് സ്വന്തമാക്കിയ താരമാണ് 33 കാരനായ റൊണാള്‍ഡോ. 21 കാരനായ ഡിബാലയാവട്ടെ മൂന്ന് വര്‍ഷമായി യുവന്തസിന്റെ പ്രധാന സ്‌ട്രൈക്കറാണ്. റഷ്യയില്‍ സമാപിച്ച ലോകകപ്പില്‍ ഡിബാലെ അര്‍ജന്റീനയുടെ സംഘത്തിലുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് കോച്ച് ജോര്‍ജ് സാംപോളി അവസരം നല്‍കിയതേയില്ല.

യുവന്തസിന് വേണ്ടി സിരിയ എ യില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും ഡിബാലെയെ പോലെ ഒരു മുന്‍നിരക്കാരനെ അര്‍ജന്റീന തുടര്‍ച്ചയായി ബെഞ്ചിലിരുത്തിയത് വന്‍ വിവാദമായിരുന്നു. നായകന്‍ ലയണല്‍ മെസിയുടെ അതേ െപാസിഷനില്‍ കളിക്കു താരമായതിനാലാണ് ഡിബാലേക്ക് അവസരം നല്‍കാന്‍ കളിയാതിരുതെന്നാണ് കോച്ചിന്റെ വാദം. പക്ഷേ അര്‍ജന്റീനിയന്‍ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞത് ഡിബാലെയെ മെസി ഭയക്കുന്നു എന്നാണ്. ഡിബാലെ മിന്നിയാല്‍ അത് തന്റെ കരിയറിനെ പോലും ബാധിക്കുമോ എന്ന ആശങ്കയില്‍ മെസിയാണ് ഡിബാലെയെ മാറ്റനിര്‍ത്തുതെന്നാണ് ടീം ക്യാമ്പിലെ സംസാരം. റഷ്യയില്‍ പല യുവതാരങ്ങളും മിിയപ്പോള്‍ ഡിബാലെയെ പോലെ ഒരാള്‍ ബെഞ്ചിലിരു കാഴ്ച്ച വേദനാജനകമായിരുു. അര്‍ജന്റീനയാവ’െ പ്രി ക്വാര്‍’റില്‍ ഫ്രാനിസോവോട് തോറ്റ് പുറത്താവുകയും ചെയ്തിരുന്നു. അനുഭവസമ്പനായ റൊണാള്‍ഡോയും ശക്തനായ ഡിബാലെയും യുവന്റസിനായി മുന്‍നിരയില്‍ ഒരുമിക്കുമ്പോള്‍ ലോക ക്ലബ് ഫുട്‌ബോളില്‍ സുന്ദരമായ കാഴ്ച്ചയായിരിക്കുമത്. ഫുട്‌ബോള്‍ ലോകം ഈ സഖ്യത്തില്‍ നിന്നും സുന്ദരമായ കളി മുഹൂര്‍ത്തങ്ങളാണ് പ്രതീക്ഷിക്കുന്നതും

chandrika: