X

ഫിഫ ക്ലബ്‌ലോകകപ്പ്: റയല്‍ ഫൈനലില്‍, മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്

 

അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി പോരാട്ടത്തില്‍ അല്‍ ജസീറയെ 2-1ന് തറപറ്റിച്ചാണ് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് കലാശ പേരാട്ടത്തിന് യോഗ്യത നേടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്പാനിഷ് കരുത്തരായ റയലിന്റെ മൂന്നാം ഫിഫ ക്ലബ് ലോകകപ്പ് ഫൈനലാളിത്. കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ വിജയം റയല്‍ സ്വന്തമാക്കിയിരുന്നു.

കളിക്ക് വിപരീതമായി സ്പാനിഷ് കരുത്തന്‍മാരെ ഞെട്ടിച്ച് 41-ാം മിനുട്ടില്‍ റോമറീഞ്ഞോയിലൂടെ അല്‍ ജസീറയാണ് ആദ്യം അക്കൗണ്ട് തുറന്നത്. റയലിന്റെ പല ഗോള്‍ മുന്നേറ്റങ്ങളും അല്‍ ജസീറയുടെ ഗോളിയുടെ പ്രകടത്തിനു മുന്നില്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ ഒരു വഴങ്ങിയ റയല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചതോടെ 53-ാം പകുതിയില്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ ഒപ്പമെത്തുകയായിരുന്നു.

അല്‍ ജസീറയുടെ വലയില്‍ പന്ത് എത്തിച്ചതോടെ മറ്റൊരു റെക്കോര്‍ഡിന് പോര്‍ച്ചുഗീസ് താരം ഉടമയായി. ഫിഫ ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്. ആറു ഗോളാണ് റെണാള്‍ഡോയുടെ നിലവിലെ നേട്ടം. അഞ്ചു ഗോളെന്ന്് ബാര്‍സലോണ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്. 81-ാം മിനുട്ടുല്‍ ബെന്‍സേമയെ പകരം ഒരിടവേളക്കു ശേഷം ഗ്രൗണ്ടിലെത്തിയ വെയ്ല്‍സ് താരം ആദ്യ ഷോട്ട് തന്നെ ഗോളാക്കി റയലിന് വിജയം സമ്മാനിക്കുകയായിരുന്നു. ഫൈനലില്‍ ഗ്രെമിയോയാണ് റയലിന്റെ എതിരാളികള്‍.

chandrika: