X

‘കോവിഡ് പരിശോധനയില്‍ വീണ്ടും പോസിറ്റീവ് ‘; ബാഴ്‌സയ്‌ക്കെതിരെ ബൂട്ടണിയാന്‍ റോണോ ഉണ്ടാവില്ല

ടുറിന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കോവിഡ് ഫലം പോസിറ്റീവായി തുടരുന്നു. ചാമ്പ്യന്‍ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കുന്ന ബാഴ്‌സലോണ-യുവന്റെസ് മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി തുടരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. രണ്ടാഴ്ച്ച മുമ്പായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക് കോവിഡ് പോസിറ്റീവായത്.

യുവേഫ നിയമം അനുസരിച്ച് കളി ആരംഭിക്കുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല. ഇത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ബാഴ്‌സക്കെതിരെയുള്ള മത്സരം നഷ്ടമാകുമെന്ന് സ്‌പോര്‍ട്ട് ഇറ്റാലിയയും ഗാസെറ്റ ഡെല്ലോ സ്‌പോര്‍ട്ടും റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച്ച ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഡെനാമോ കീവ്‌സിനെതിരെ നടന്ന മത്സരവും ക്രിസ്റ്റിയാനോയ്ക്ക് നഷ്ടമായിരുന്നു. മെസി-ക്രിസ്റ്റിയാനോ നേര്‍ക്കുനേര്‍ വരുമെന്ന് പ്രതീക്ഷ ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണ് മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യം.

Test User: