X
    Categories: MoreViews

പാര്‍ട്ടിയില്‍ അഭ്യന്തര കലഹം രൂക്ഷം: നാഗലന്‍ഡില്‍ ഭരണ പ്രതിസന്ധി

 

ഗുവാഹത്തി: നാഗാലന്‍ഡില്‍ ഭരണ കക്ഷിയായ എന്‍.പി.എഫില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ രംഗത്തു വന്നതോടെ ഭരണം വീണ്ടും പ്രതിസന്ധിയിലായി. ഒരു വിഭാഗം എം.എല്‍.എമാര്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ടി.ആര്‍ സെലിയാങിനെ നാലു മാസം മുമ്പ് മാറ്റി ഷുര്‍ഹോസലി ലീസീറ്റ്‌സുവിനെ മുഖ്യമന്ത്രിയാക്കിയിരുന്നു. എന്നാല്‍ ലീസീറ്റ്‌സുവിനെ മാറ്റി വീണ്ടും സെലിയാങിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇപ്പോള്‍ എം.എല്‍.എമാരുടെ ആവശ്യം. 47 എന്‍.പി.എഫ്് എം.എല്‍.എമാരില്‍ 30 പേര്‍ ഇക്കാര്യമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അസമിലെ കസിരംയില്‍ യോഗം ചേര്‍ന്നു. ഫെബ്രുവരിയില്‍ ഇതേ എം.എല്‍.എമാര്‍ യോഗം ചേര്‍ന്നാണ് സെലിയാങ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. അതേ സമയം പാര്‍ട്ടിയുടെ ഏക എം.പിയും എന്‍.ഡി.എ നേതാവുമായ നീഫിയു റിയോയാണ് വിമത പ്രവര്‍ത്തനത്തിനു പിന്നിലെന്ന് എന്‍.പി.എഫിലെ ഒരു വിഭാഗം ആരോപിക്കുന്നു.

chandrika: