X

കേരളത്തിന് ഭീഷണിയായി അന്യസംസ്ഥാന ക്രിമിനലുകൾ, കേരളത്തിൽ ആകെ 35 ലക്ഷത്തോളം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് 10, 546 പേർ

സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളുടെ എണ്ണം വർദ്ധിക്കുന്നത് ഭീതി പരത്തുന്നു. തൃശൂർ വെളപ്പായയിൽ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തിൽ എന്തുമാത്രം ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.

ബഹുഭൂരിപക്ഷവും പ്രശ്നക്കാർ അല്ലാത്തതിനാൽ ആ വിശ്വാസം മുതലെടുത്താണ് ക്രിമിനലുകൾ ചുവടുറപ്പിക്കുന്നത്. 2016 മുതൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് 10, 546 അന്യസംസ്ഥാന തൊഴിലാളികളാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം ആർക്കും അറിയില്ല.

2013 ൽ ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തിയ പഠനത്തിൽ കേരളത്തിലെ കുടിയേറ്റക്കാരുടെ എണ്ണം 23.5 ലക്ഷമാണെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ 35 ലക്ഷത്തോളം പേർ ഉണ്ടാകുമെന്നാണ് നിഗമനം. ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മറ്റും നൽകുന്ന ആവാസ് പദ്ധതിയിൽ 5,16,320 പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് സർക്കാരിന്റെ പക്കലുള്ള ഏക കണക്ക് .

മിക്കവരുടെയും യഥാർത്ഥ പേര് തൊഴിൽചെയ്യിപ്പിക്കുന്നവർക്കോ, അവർക്ക് പാർപ്പിട സൗകര്യം ഒരുക്കുന്നവർക്കോ അറിയില്ല. ഇതു മുതലെടുത്ത് തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്.

2016 ഏപ്രിലിൽ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ കിട്ടിയശേഷവും കുറ്റകൃത്യങ്ങൾക്ക് കുറവില്ല.ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേനയെത്തുന്നുണ്ട്.

കൊ​ല​പാ​ത​ക​ങ്ങ​ൾ,കൊ​ടും​ ​ക്രൂ​ര​ത​കൾ

– ​കേ​ശ​വ​ദാ​സ​പു​ര​ത്തെ​ ​വീ​ട്ട​മ്മ​ ​മ​നോ​ര​മ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​ ​മൃ​ത​ദേ​ഹം​ ​കി​ണ​റ്റി​ൽ​ ​ത​ള്ളി
​പേ​രൂ​ർ​ക്ക​ട​ ​അ​മ്പ​ല​മു​ക്കി​ൽ​ ​ചെ​ടി​ ​ന​ഴ്‌​സ​റി​ ​ജീ​വ​ന​ക്കാ​രി​യെ​ ​കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​ ​സ്വ​ർ​ണ​മാ​ല​ ​ക​വ​ർ​ന്നു
-​അ​രൂ​രി​ൽ​ ​ബാ​റി​ൽ​ ​മ​ദ്യ​പി​ച്ച് ​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ​അ​സാം​ ​സ്വ​ദേ​ശി​യെ​ ​അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ​ ​കൊ​ന്നു
റ​ബ​ർ​ ​ഫാ​ക്ട​റി​യി​ലെ​ ​മോ​ഷ​ണം​ ​ത​ട​ഞ്ഞ​തി​ന് ​സെ​ക്യൂ​രി​റ്റി​ ​ജോ​സി​നെ​ ​അ​സാം​ ​സ്വ​ദേ​ശി​ ​ത​ല​യ്ക്ക​ടി​ച്ച് ​കൊ​ന്നു
പ​ത്ത​നം​തി​ട്ട​യി​ൽ​ ​കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​യെ​ ​സു​ഹൃ​ത്ത് ​മ​ർ​ദ്ദി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി
മ​ല​പ്പു​റ​ത്ത് ​മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​ ​സ്ത്രീ​യെ​ ​ര​ണ്ട് ​അ​സാം​ ​സ്വ​ദേ​ശി​ക​ൾ​ ​കൊ​ല​പ്പെ​ടു​ത്തി
എ​റ​ണാ​കു​ളം​ ​പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ​ 60​വ​യ​സു​കാ​രി​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത് ​അ​സാം​കാ​രൻ
-​എ​റ​ണാ​കു​ള​ത്ത് 14​കാ​രി​യെ​ ​കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ത് ​നാ​ല്അ​ന്യ​സം​സ്ഥാ​ന​ക്കാർ
-​കി​ഴ​ക്ക​മ്പ​ലം​ ​കി​റ്റ​ക്സി​ൽ​ ​പൊ​ലീ​സി​നെ​ ​ആ​ക്ര​മി​ച്ച​തി​ന് ​അ​റ​സ്റ്റി​ലാ​യ​ത് 174​
അ​ന്യ​ സം​സ്ഥാ​ന​ക്കാർ

webdesk13: