ഗുണ്ട നേതാവിനെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്തു. തുകലശ്ശേരി ചിറപ്പാട്ട് വീട്ടില്‍ റോഷന്‍ വര്‍ഗീസിനെയാണ് തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന റോഷന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ തിരികെ എത്തിയിരുന്നു.
ഇതിന് പിന്നാലെ മറ്റൊരു ഗുണ്ട സംഘവുമായി ഏറ്റുമുട്ടലിനെ തുടര്‍ന്ന് റോഷന് വെട്ടേറ്റിരുന്നു. തുടര്‍ന്ന് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത റോഷനെ കാപ്പ ചുമത്തി ആറുമാസത്തെ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു.