X

ക്രിമിനല്‍ പോലീസിന് പടിയിറങ്ങാം: വീണ്ടും പിരിച്ചുവിടല്‍; െ്രെകം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രിമിനല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വീണ്ടും. െ്രെകം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്ന് എസ്‌ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ശിവശങ്കറിനെതിരായ ഗുരുതരമായ വകുപ്പുതല നടപടികള്‍ പുനഃപരിശോധിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ ശിവശങ്കറിന് നോട്ടീസില്‍ പറയുന്നു. മെയ് മാസത്തില്‍ വിരമിക്കുന്നതിനാല്‍ പിരിച്ചുവിടല്‍ ഒഴിവാക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ തള്ളിയാണ് നടപടി.

ബലാത്സംഗത്തിനും വധ ശ്രമത്തിനുമടക്കം മൂന്ന് ക്രിമിനല്‍ കേസ് ഉള്‍പ്പടെ 21 തവണ വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സൂചന ലഭിച്ചപ്പോള്‍ ഓഫീസില്‍ നിന്നു മുങ്ങിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ പോയാണ് നോട്ടീസ് നല്‍കിയത്.

രണ്ട് ഇന്‍സ്‌പെക്ടര്‍മാരെ കൂടി പിരിച്ചുവിടാനുള്ള നടപടികള്‍ പൊലിസ് ആസ്ഥാനത്ത് തുടരുകയാണ്. മൂന്ന് ഡിവൈഎസ്പിമാരെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ക്രിമിനല്‍ കേസില്‍ പ്രതികളായ 59 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.

webdesk13: