X

പെരുന്നാള്‍ദിനം യുവതിയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍

കുന്ദമംഗലം :ബലി പെരുന്നാള്‍ ദിവസം പെരിങ്ങളത്ത് കൂടെ താമസിച്ച യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിനാസര്‍ പോലീസിന്റെ പിടിയിലായി . മഞ്ചേരി തിരുവാലി സ്വദേശി മയ്യാരി നാസറിനെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാളോടൊപ്പം താമസിച്ചിരുന്ന തലശ്ശേരി നാരോല്‍ പീടിക കൂടന്റവിടെ റംല യാണ്(40) കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം പ്രതി പുവ്വാട്ടുപറമ്പ് വഴി മുക്കത്തെത്തി മലപ്പുറത്തേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇയാളും മുന്‍ ഭാര്യയും പരസ്പരം വേര്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട റംലക്ക് ഭര്‍ത്താവും അഞ്ച് മക്കളുമുണ്ട്. ഇവരുമായി പിണങ്ങിയ ഇവര്‍ പ്രതി നാസറിനൊപ്പം ആദ്യം കോാവുരും പിന്നീട് പെരിങ്ങോളത്ത് ഭര്‍ത്താവും ഭാര്യയുമാണെന്ന് പറഞ്ഞ് മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു.

മെഡിക്കല്‍ കോളജ് ഭാഗത്ത് റംല കടകളില്‍ അടിച്ചുവാരാനും ലോട്ടറി വില്‍പ്പനക്കും പോകാറുണ്ടായിരുന്നു. പ്രതി നാസര്‍ കോഴിക്കോട് കാന്താരി മുളക് കച്ചവടവും പാളയത്ത് കോഴിമുട്ട കച്ചവടവും നടത്തി വരികയായിരുന്നു. പെരുന്നാള്‍ദിവസം റംലയോട് ജോലിക്ക് പോകേണ്ടയെന്ന്പറഞ്ഞത് അനുസ്സരിക്കത്തതാണ് കൊലപതകാത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വ്യാജ വിലാസത്തില്‍ ഐ.ഡി ഉണ്ടാക്കിയാണ് നാസറും റംലയും വാടകക്ക് മുറിയെടുത്തത്.കൊലക്ക് ശേഷം മുങ്ങിയ നാസറിനെ കണ്ടെത്താന്‍ഇതുമൂലം പൊലീസിന് ബുദ്ധിമുട്ടായി. വാടക വീട്ടില്‍ നിന്ന്തലയണക്കടിയില്‍ വെച്ച മരുന്നിന്റെ ഷീട്ടില്‍ എഴുതിയ പേരും വീട്ടുപേരുമാണ് പ്രതിയെ വലയിലാക്കാന്‍ പൊലീസിനെ സഹായിച്ചത്.

ഇരുപത്തി മൂന്നോളം ആസ്പത്രിയില്‍ നിന്നായി നടത്തിയ തെളിവെടുപ്പിലാണ് പ്രതിയെ കുറിച്ച് കൃത്യമായ സൂചന പൊലീസിന് ലഭിച്ചത്. റംലയുടെ മുന്‍ ഭര്‍ത്താവിന്റെപേരും നാസര്‍ എന്ന് തന്നെയാണ് . തിരൂര്‍ ഉണ്ണ്യാലിലുള്ള ഭാര്യ വീട്ടില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജുവിനോടൊപ്പം മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സുഗീഷ് കുമാര്‍, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ബാബു മണാശ്ശേരി, പ്രബിന്‍, പ്രശാന്ത്, ഉസ്മാന്‍ വയനാട്, മുഹമ്മദാലി, അജിത്ത്കുമാര്‍, ദീപുകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു

chandrika: