X
    Categories: keralaNews

കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ വീണ്ടും കേസ്

കണ്ണൂര്‍: ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ രണ്ടാമതും കേസെടുത്തു. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. ആദ്യകേസിന്റെ തുടരന്വേഷണത്തിലാണ് തലശ്ശേരി പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതിപറയാനെത്തിയ പതിനേഴുകാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യത്തെ കേസ്. ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് പതിനേഴുകാരിയെ വിളിച്ചുവരുത്തി ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കേസിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: