X

കോയമ്പത്തൂർ കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ച മലയാളി യുവതി മരിച്ചു

കോടതി വരാന്തയിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ ചികത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.രാമനാഥപുരം കാവേരി നഗറിൽ കവിത (36) യാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 22 ന് കോയമ്പത്തൂർ കോടതി പരിസരത്തു വച്ചാണ് ഭർത്താവ് ശിവകുമാർ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്.
മലയാളികളായ ഇവർ പ്രണയവിവാഹത്തിന് ശേഷം തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയവരാണ്. ലോറി ഡ്രൈവറായ ശിവകുമാറിനെ പോലീസ് പിടികൂടിയിരുന്നു.

webdesk15: