X

വിവാഹ വാ​ഗ്ദാനം നൽകി സ്വർണവും പണവും തട്ടിയ വ്യാജ ഡോക്ടർ പിടിയിൽ

ഡോക്ടർ ചമഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടിൽ സുരേഷ് (45) ആണ് പിടിയിലായത്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് തിരുവനന്തപുരത്ത് ഒളിവിൽ താമസിക്കുകയായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 30,000 രൂപ, അഞ്ച് മൊബൈൽ ഫോണുകൾ, ഡോക്ടർ എംബ്ലം പതിച്ച വാഗണർ കാർ, രണ്ടര പവനോളം വരുന്ന സ്വർണ്ണ മാല, ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പ്, കോട്ട് എന്നിവയും പൊലീസ് കണ്ടെടുത്തു.സ്ത്രീ പീഡനക്കേസിൽ ബത്തേരി പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ചീറ്റിംഗ് കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാൾ.

webdesk15: