X
    Categories: indiaNews

അച്ഛനെ വാടക കൊലയാളികളെ ഉപയോ​ഗിച്ച് കൊലപ്പെ‌ടുത്തിയ മകൾ അറസ്റ്റിൽ

മഹാരഷ്ട്രയിലെ നാഗ്പൂരിൽ അച്ഛനെ വാടക കൊലയാളികളെ ഉപയോ​ഗിച്ച് കൊലപ്പെ‌ടുത്തിയ മകൾ അറസ്റ്റിൽ. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35കാരിയായ മകൾ പ്രിയ സോൺടാക്കെ അറസ്റ്റിലായി. പെട്രോൾ പമ്പ് ഉടമയായ ദിലീപ് മെയ് 17നാണ് കൊല്ലപ്പെടുന്നത്. പെട്രോൾ പമ്പിൽ വച്ച് ഇയാളെ കൊലപ്പെടുത്തിയ സംഘം പണവും കവർന്നാണ് കടന്നുകളഞ്ഞത്. കവർച്ചാ ശ്രമത്തിനിടയിലുള്ള കൊലപാതകമെന്നാണ് കരുതി ആരംഭിച്ച അന്വേഷണമാണ് മകളിലേക്കെത്തിയത്. അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ നിരന്തരം മർദ്ദിച്ചതിനെ തുടർന്നാണ് അച്ഛനെ കൊല്ലാൻ മകൾ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത്.

webdesk15: