Categories: indiaNews

അവധി ചോദിച്ചിട്ട് നൽകിയില്ല; സെക്യൂരിറ്റി ബാങ്ക് മാനേജരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

അവധി ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ ബാങ്ക് മാനേജരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ഇന്നലെയാണ് സംഭവം. ജീവനക്കാരൻ ദീപക് ഛേത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.30ശതമാനത്തിലധികം പൊള്ളലേറ്റ ബാങ്ക് മാനേജരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധര്‍ച്ചുല മാനേജരായ മുഹമ്മദ് ഒവൈസാണ് ആക്രമിക്കപ്പെട്ടത്. മാനേജര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും അവധി നിഷേധിച്ചതാണ് കൃത്യത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കി.

webdesk15:
whatsapp
line