വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ സ്വദേശിനിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവായ വര്‍ക്കല സ്വദേശി അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹമോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.
വിവാഹ മോചനം നേടിയതില്‍ വൈരാഗ്യം, വര്‍ക്കലയില്‍ റഷ്യന്‍ വനിതയുടെ വീടിന് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം

