നഗ്നയായി വീഡിയോകോള്‍ ചെയ്യാനാവശ്യപ്പെട്ട് ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ആളുകളിൽനിന്ന് പണം വാങ്ങി നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തെന്നാണ് പരാതി.