സ്‌കൂളിലെ അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരിതൊടിയിൽ ബിനോയി (26) ആണ് അറസ്റ്റിലായത്. അധ്യാപികമാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ എടുത്താണ് അശ്ലീല ഫോട്ടോകളുമായി രൂപഭേദം ചെയ്ത് പ്രധാനാധ്യാപികയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പ്രചരിപ്പിസിച്ചിരുന്നത്.പ്രതിയുടെ ലാപ്‌ടോപ്, മൊബൈൽ ഫോൺ എന്നിവയിൽനിന്ന് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബർ പൊലീസ് കണ്ടെടുത്തു. മറ്റാരെങ്കിലും പ്രതിക്ക് സഹായമായുണ്ടോ കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
അധ്യാപികമാരുടെ ഫോട്ടോ അശ്ലീല ചിത്രമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Tags: crime