എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേഷിന്റെ മരണത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി(2) ആണ് നിര്‍ദ്ദേശം നല്‍കിയത്.
വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി,കെ.എല്‍.അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മഹേഷിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കോടതി കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2020 ജൂണ്‍ 24നാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഓഫീസില്‍ വച്ച് മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് അടുത്ത് നിന്ന് കണ്ടെത്തിയ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആണ് മഹേഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആരോപണം.