പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സമീപത്തെ സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെ നെഗറ്റിവായി വീട്ടിലെത്തിയതായിരുന്നു. കോവിഡ് പോസിറ്റിവായിരിക്കെ തന്നെ രതീഷ് സ്‌കൂളില്‍ നിന്ന് പുറത്തുപോയിരുന്നു. എന്നാല്‍ അച്ഛന്‍ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന് സമീപത്തുള്ള ആള്‍തമാസമില്ലാത്ത വീട്ടിലായിരുന്നു താമസം.
നെഗറ്റിവായ ശേഷം ഇന്നലെ മദ്യപിച്ച് വീട്ടിലെത്തിയ രതീഷ് അച്ഛനുമായി തര്‍ക്കത്തിലേര്‍പെട്ടു. തര്‍ക്കം മൂത്തതോടെ കൊടുവാള്‍ കൊണ്ട് വെട്ടാന്‍ തുനിഞ്ഞ രതീഷിനെ അച്ഛന്‍ മരവടി കൊണ്ട് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ രതീഷിനെ ആലത്തൂര്‍ താലൂക്ക്് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.