കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കായക്കൊടി സ്വദേശികളായ മൂന്ന് പേരും കുറ്റ്യാടി സ്വദേശിയായ ഒരാളും ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്നു പറഞ്ഞാ് സഹൃത്തായ യുവാവാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഒക്ടോബര്‍ മൂന്നിനാണ് സംഭവം.
പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ബന്ധുവീടിന് സമീപം ഇറക്കിവിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി.