ദുബായ് : നാട്ടിലേക്ക് പോകാന്‍ അവധിനല്‍കാതിരുന്ന മാനേജരെ പ്രവാസി യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ കിര്‍ഗിസ്താന്‍ സ്വദേശിയായ 21കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ഖൂസ് വ്യവസായ മേഖലയിലെ സ്ഥാപനത്തില്‍ കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം.
നാട്ടിലേക്ക് മടങ്ങാന്‍ അവധി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരികെ മടങ്ങിയെത്തുന്ന ദിവസം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഓഫീസില്‍നിന്നും യുവാവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റ് ജീവനക്കാര്‍ ഇറങ്ങിപ്പോയസമയം നോക്കി യുവാവ് കൊല നടത്തുകയുമായിരുന്നു.
ജീവനക്കാര്‍ പുറത്തുപോയി 20 മിനിറ്റിനുശേഷം തിരികെവന്നപ്പോള്‍ മാനേജര്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടത്. പ്രതി തലേദിവസം സ്ഥാപനത്തിലെ നിരീക്ഷണക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ചോദിച്ചറിഞ്ഞിരുന്നു. മാനേജര്‍ക്ക് സമീപം പ്രതിയെയാണ് അവസാനമായി കണ്ടതെന്ന് 62 വയസ്സുള്ള ഒരു റഷ്യന്‍ ജീവനക്കാരന്‍ പൊലീസിനെ അറിയിച്ചിരുന്നു. ചുറ്റികകൊണ്ട് തലക്കടിച്ചുവീഴ്ത്തി മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.