X

കോവിഡ് കാലത്ത് ശമ്പളം വെട്ടിക്കുറച്ചു; വീട്ടുടമയെ ജീവനക്കാരന്‍ കൊന്ന് കിണറ്റില്‍ തള്ളി

ഡല്‍ഹി: കോവിഡ് കാലത്ത് ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരില്‍ തൊഴില്‍ ഉടമയെ കൊലപ്പെടുത്തിയ 21 കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ തസ്‌ലീം ആണ് അറസ്റ്റിലായത്. 45 കാരനായ ഓം പ്രകാശിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തസ്‌ലീമിന്റെ ശമ്പളം 15000 രൂപയായിരുന്നു. കോവിഡ് വ്യാപനം മൂലം വരുമാനം കുറഞ്ഞതോടെ ഉടമ ശമ്പളം വെട്ടിക്കുറച്ചു. ഇതാണ് തസ്‌ലീമിനെ ചൊടിപ്പിച്ചത്.

ശമ്പളവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. ഓം പ്രകാശ് തന്നെ തല്ലിയെന്ന് തസ്‌ലീം പൊലീസിന് മൊഴി നല്‍കി. ഓം പ്രകാശ് ഉറങ്ങാന്‍ കിടന്നതോടെ തസ്‌ലീം അയാളുടെ തലയ്ക്ക് ഭാരമുള്ള വടികൊണ്ട് അടിച്ചു. കഴുത്ത് അറക്കുകയും മൃതദേഹം ചാക്കില്‍ക്കെട്ടി അടുത്തുള്ള കിണറ്റില്‍ എറിയുകയും ചെയ്തു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് തസ്‌ലീം, ഓം പ്രകാശിന്റെ മോട്ടോര്‍ സൈക്കിളും മൊബൈലുമായാണ് കടന്നതെന്ന് കണ്ടെത്തി. തസ്‌ലീമിന്റെ ഉത്തര്‍പ്രദേശിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമടക്കം നടത്തിയ റെയ്ഡിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് ഞായറാഴ്ച ഇയാളെ പിടികൂടി.

Test User: