ജാര്‍ഖണ്ഡ്: ഗ്രാമീണനെ വെടിവച്ചു കൊന്ന മാവോയിസ്റ്റ് നേതാവിനെയും ഭാര്യയെയും ഗ്രാമീണന്റെ ബന്ധുക്കള്‍ തല്ലിക്കൊന്നു. തര്‍ക്കത്തെ തുടര്‍ന്ന് മാവോയിസ്റ്റ് നേതാവാണ് ആദ്യം സുഹൃത്തായ ഗ്രാമീണനെ വെടിവച്ചു കൊന്നത്. വിവരമറിഞ്ഞെത്തിയ ഗ്രാമീണന്റെ ബന്ധുക്കള്‍ വടികളുമായെത്തി നേതാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുളള പലാമു ജില്ലയിലെ മനാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഗ്രാമീണനായ ബിനോദ് സിങ്ങിനെ തര്‍ക്കത്തിനിടെ മാവോയിസ്റ്റ് നേതാവ് പ്രകാശ് സിങ് വെടിവച്ചു കൊല്ലുകയായിരുന്നു. ഇരുവരും മദ്യപിക്കുന്നതിനിടെയാണ് വാക്കേറ്റമുണ്ടായത്. ഇതില്‍ ദേഷ്യം മൂത്ത പ്രകാശ് തന്റെ തോക്കെടുത്ത് ബിനോദിനെ കൊലപ്പെടുത്തി.
പിന്നീട് പുതുവര്‍ഷം ആഘോഷിക്കുകയായിരുന്ന പ്രകാശിനടുത്തേക്ക് ബിനോദിന്റെ ബന്ധുക്കളെത്തുകയായിരുന്നു. തുടര്‍ന്ന് പ്രകാശിനെ ബിനോദിന്റെ ബന്ധുക്കള്‍ അടിച്ചു വീഴ്ത്തി. ഭര്‍ത്താവിനെ തല്ലുന്നത് കണ്ട ഭാര്യ പ്രേംനി ദേവി സ്ഥലത്തെത്തി. ഇതോടെ ഇരുവരെയും മര്‍ദിച്ചു കൊലപ്പെടുത്തി.