തൃശൂരിൽ മകന്റെ അടിയേറ്റ് മാതാപിതാക്കൾ കൊല്ലപ്പെട്ടു. അവിണിശ്ശേരി സ്വദേശികളായ കറുത്തോടത്ത് രാമകൃഷ്ണൻ ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. രാമകൃഷ്ണൻ ഇന്നലെയും പരിക്കേറ്റ തങ്കമണി ഇന്ന് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രദീപ് മദ്യപിച്ചെത്തി മാതാപിതാക്കളെ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണനെയും(72) ഭാര്യ തങ്കമണി (70)യെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
- 3 years ago
web desk 1