X

എറണാകുളത്ത് യുവാവിനെ സുഹൃത്തുക്കള്‍ അടിച്ചുകൊന്നു

എറണാകുളം ഇടപ്പള്ളി പോണേക്കര പീലിയാട് യുവാവിനെ സുഹൃത്തുക്കള്‍ കമ്പി വടിക്ക് അടിച്ച് കൊന്നു. ഇടപ്പള്ളി നോര്‍ത്ത് സ്വദേശി സ്വദേശി കൃഷ്ണ കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ചേരാനെല്ലൂര്‍ സ്വദേശി ബിജോയ്, ആലുവ മുപ്പത്തടം സ്വദേശികളായ, ഉബൈദ്, അന്‍സല്‍, നെട്ടൂര്‍ സ്വദേശി ഫൈസല്‍ മോന്‍, ചേരാനെല്ലൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

web desk 1: