X

കോടികളുടെ മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചിയില്‍ പിടിയില്‍

കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹ വഴിയെത്തിയ സിംബാവെ സ്വദേശി ഷാരോണ്‍ ചിക്ക്വാസെ ആണ് പിടിയിലാത്.

ദോഹയില്‍ നിന്നെത്തിയ ഇവര്‍ ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാഗേജ് പരിശോധനയിലാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാകുന്നത്. യുവതിയെ കസ്റ്റഡിയിലെടുത്തു. മൂന്നരക്കിലോ വരുന്ന മയക്കുമരുന്ന് എന്താണെന്ന് പരിശോധിക്കുന്നതിനായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. കൊളംബിയന്‍ കൊക്കെയിന്‍ ആണെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രാഥമിക നിഗമനം. മയക്കുമരുന്ന് ബംഗളൂരുവിലും ഡല്‍ഹിയിലും എത്തിച്ച് വില്‍പന നടത്താനുള്ള ശ്രമമായിരുന്നു. ഇടപാടിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് നിഗമനം.

 

web desk 1: