കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം കോഴിക്കോട്ട് പിടികൂടി. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് രാജസ്ഥാന്‍ സ്വദേശിയെയാണ് റെയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പേപ്പറില്‍ പൊതിഞ്ഞ് കറുത്ത ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്.
മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്കാണ് പണം കൊണ്ടുവന്നത്. പാളയം ബസ്റ്റാന്റില്‍ എത്തി ബാഗ് ഒരാള്‍ കൈപ്പറ്റുമെന്നാണ് തന്നെ അറിയിച്ചതെന്നാണ് ബബൂത്ത് സിംഗ് മൊഴി നല!്കിയിരിക്കുന്നത്. താന്‍ കടത്തുകാരന്‍ മാത്രമാണെന്നും പണം തന്ന് വിട്ട ആളെക്കുറിച്ചോ സ്വീകരിക്കാന്‍ എത്തുന്ന ആളെക്കുറിച്ചോ അറിയില്ലെന്നുമാണ് ഇയാള്‍ ആര്‍പിഎഫിനോട് പറഞ്ഞത്. 3000 രൂപയാണ് തന്റെ കൂലിയെന്നും ഇദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.