X
    Categories: indiaNews

അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു; തടയാന്‍ ചെന്ന മാതാവിനേയും കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് ്ദാരുണമായ സംഭവമുണ്ടായത്. കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ് (25) അമ്മ കണ്ണന്മാള്‍ (65) എന്നിവരാണ് മരിച്ചത്. സുഭാഷിന്റെ പിതാവ് ദണ്ഡപണിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

മകന്‍ സുഭാഷ് മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്നുമുതല്‍ അച്ഛനും മകനും തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍ കിടന്നുറങ്ങിയിരുന്ന സുഭാഷിനേയും ഭാര്യയും അച്ഛന്‍ കഴുത്തില്‍ വെട്ടുകയായിരുന്നു. ഭാര്യ ഗുരുതര പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് തടയാന്‍ എത്തിയ സുഭാഷിന്റെ അമ്മക്കും വെട്ടേറ്റു. ഇതോടെയാണ് ഇരുവരും മരിച്ചത്.

webdesk11: