X

മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

ബെംഗളൂരു: ബിടിഎം ലേഔട്ടില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എന്‍എസ് പാളയയില്‍ താമസിക്കുന്ന അജിത്ത് (25) ആണ് പിടിയിലായത്. അജിത്തിന്റെ ഭാര്യ സാനിയ(20)യെയാണ് ജൂണ്‍ 28ന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലയ്ക്കടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൈക്കോ ലേഔട്ട് പൊലീസ് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്ലൈവുഡ് കൊണ്ട് സാനിയയുടെ തലയ്ക്കടിക്കുകയായിരുന്നു. 2 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

 

Test User: