താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഇന്ന രാവിലെയാണ് സംഭവം. സുഭാഷ് (25), മാതാവ് കണ്ണമ്മാള്‍ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയാണ് കൊലപാതകം നടത്തിയത്. മകന്‍ അന്യ ജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പൊലീസ് പറഞ്ഞു. ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെയുത്തു.
സുഭാഷ് 3മാസം മുമ്പാണ് കൂടെ ജോലി ചെയ്തിരുന്ന താഴ്ന്ന ജാതിക്കാരായ അനസൂയയെ വിവാഹം ചെയ്തത്. ഈ വിവാഹത്തോട് ദണ്ഡപാണിക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അമ്മയുടെയും മറ്റും പിന്തുണയില്‍ വിവാഹം നടന്നു. എന്നാല്‍ പിതാവിന്റെ എതിര്‍പ്പ് കാരണം വിവാഹത്തിനുശേഷം സുഭാഷ് വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ പുതുവര്‍ഘോഷമായിരുന്നു. ഇതില്‍ പങ്കെയുക്കാന്‍ വ്യാഴായാചയാണ് ഇരുവരും വീട്ടിലെത്തിയത്. ഇററിഞ്ഞ ദണ്ഡപാണി ശനിയാഴ്ച രാവിലെ എത്തി സുഭാഷിനെയും ഭാര്യയെയും അരിവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ആളുപത്രിയിലെത്തിച്ചെങ്കിലും സുഭാഷിനെയും കണ്ണമ്മാളിനെയും രക്ഷിക്കാനായില്ല. ഒരു മാസത്തിനിടെ കൃഷ്ണഗിരിയില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണ്.