ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ ശ്രീലങ്ക 49.3 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു. 30 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയും 30 റണ്‍സെടുത്ത കുശാല്‍ പെരേരയുമാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. വാലറ്റത്ത് ചെറുത്തുനില്‍പ്പ് ഉണ്ടായത് കാരണമാണ് ലങ്കക്ക് സ്‌കോര്‍ 200 എങ്കിലും കടത്താന്‍ സാധിച്ചത്. ക്രിസ് മോറിസും പ്രിട്ടോറിയസും ദക്ഷിണാഫ്രിക്കക്കായി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് ആറ് പോയിന്റുണ്ട്. ഇന്ന് ജയിച്ചാല്‍ എട്ട് പോയിന്റുമായി ശ്രീലങ്ക ഇംഗ്ലണ്ടിനൊപ്പമെത്തും. നിലവില്‍ ബംഗ്ലാദേശും പാകിസ്ഥാനുമാണ് ലങ്കക്ക് വെല്ലുവിളായാവുന്ന മറ്റ് രണ്ട് ടീമുകള്‍. ദക്ഷിണാഫ്രിക്ക ഈ ലോകകപ്പില്‍ സെമി കാണാതെ പുറത്തായിക്കഴിഞ്ഞു.