അഫ്ഗാനിസ്ഥാന്‍ ബോളര്‍മാരെ തല്ലിച്ചതച്ച് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. 50 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. 57 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗനാണ് അഫ്ഗാനെ അടിച്ചിട്ടത്. 17 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് മോര്‍ഗന്‍ നേടിയത്.
മോര്‍ഗന് പുറമെ ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടും അര്‍ധസെഞ്ച്വറി നേടി.
571 പന്തില്‍ നിന്ന് ഇയാന്‍ മോര്‍ഗന്‍ 148 റണ്‍സെടുത്താണ് പുറത്തായത്. 17 സിക്‌സറുകള്‍ക്ക് പുറമെ നാല് ഫോറുകളും അദ്ദേഹം അടിച്ചു. ആകെ 25 സിക്‌സറുകള്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു. മോയിന്‍ അലി 9 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇതില്‍ നാല് സിക്‌സറുകളുണ്ട്.