X

പുതിയ നിയമങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്ന് വിലയിരുത്തല്‍

ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്‍ 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്‌കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്‍.
ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്‍ ക്യാച്ചുകളോടും, കാണികളെ വികാരത്തില്‍ തള്ളിയിടുകയും പോരാട്ടം കടുപ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലെ താരങ്ങളുടെ പരിധിവിട്ട പെരുമാറ്റത്തോടുമൊക്കെ ഐ.സി.സി പുതിയ നിയമം തണുപ്പന്‍ മട്ടിലാക്കുമെന്നാണ് വിലയിരുത്തല്‍.

ബൗണ്ടറി ലൈനിലെ മാസ്മരിക ക്യാച്ചുകളിലും, ഗ്രൗണ്ടിലെ താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റത്തിലും, ക്രീസിനും സ്റ്റമ്പിങിനുമിടയിലെ ബാറ്റസ്മാന്റെ ഭാഗ്യപരീക്ഷണത്തിലുമാണ് ഐസിസി മാറ്റം കൊണ്ടുവന്നത്.
ഈ മാസം 28 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക– ബംഗ്ലാദേശ്, പാക്കിസ്ഥാന്‍– ശ്രീലങ്ക പരമ്പരകള്‍ മുതലാണ് പുതിയ നിയമങ്ങള്‍ ഐ.സി.സി നടപ്പില്‍ വരുത്തുന്നത്.

കൂടാതെ ബാറ്റിന്റെ വെലുപ്പത്തിലും അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിആര്‍എസ് സംവിധാനത്തിലും ചില പരിഷ്‌കാരങ്ങള്‍ ഐസിസി കൊണ്ടുവന്നിട്ടുണ്ട്.

  • ക്രീസില്‍ ഒരിക്കല്‍ തൊട്ടാല്‍, ബാറ്റ് വായുവില്‍ നിന്നാലും ഔട്ടല്ല..!

റണ്ണൗട്ട് നിയമത്തില്‍ വരുത്തിയ പരിഷ്‌കാരമാണ് ഇപ്പോള്‍ ക്രിക്കറ്റ് മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. റണ്ണിനായി ഓടുന്ന ബാറ്റ്‌സ്മാന്‍ ക്രീസിലേക്കു ഡൈവ് ചെയ്യുന്ന അവസരങ്ങളില്‍ ബാറ്റ് ക്രീസില്‍ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ അവരെ പുറത്താക്കാനാകില്ലെന്നാണ് പുതിയ ഭേദഗതി. അതായത്, റണ്ണൗട്ടിനിടെ ബാറ്റ്‌സ്മാന്‍ ക്രീസ് ഒരിക്കല്‍ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ, ബാറ്റൊ, ബാറ്റസ്മാന്റെ ശരീരമോ ക്രീസിനു മുകളിലായി ഉണ്ടായാല്‍ മതി. ഒരിക്കല്‍ ക്രീസില്‍ സ്പര്‍ശിച്ചാല്‍ പിന്നീട് വിക്കറ്റ് തെറുപ്പിക്കുന്ന അവസരത്തില്‍ ബാറ്റ് ക്രീസില്‍ തൊടാത്ത അവസ്ഥയിലാണെങ്കിലും ബാറ്റ്‌സ്മാന്‍ ഔട്ടാകില്ല എന്നര്‍ത്ഥം.

Cricket – Only T20 Match – Sri Lanka v India – Colombo, Sri Lanka – September 6, 2017 – Sri Lanka’s Angelo Mathews is stumped out by India’s wicket-keeper MS Dhoni. REUTERS/Dinuka Liyanawatte

ഈ ചട്ടം സ്റ്റംപിന്റെ കാര്യത്തിലും ബാധകമാകുന്നതോടെ, ധോനി മോഡല്‍ മിന്നല്‍ സ്‌റ്റെമ്പിങ് ഇനി കളിയില്‍ കാണാനാകില്ല.

  • ക്യാച്ച് ഇനി ബൗണ്ടറിക്കുള്ളില്‍ മാത്രം

ബൗണ്ടറി ലൈനുകളിലെ മാസ്മരിക ക്യാച്ചുകളില്‍ വന്ന മാറ്റവും ആരാധകരുടെ ആവേശത്തെ കെടുത്തുന്നതാണ്. ഫീല്‍ഡര്‍ ബോളുമായുള്ള അവസാന കോണ്‍ടാക്ട് ഇനി ബൗണ്ടറി ലൈനിനു മുമ്പായി വേണമെന്നാണ് പുതിയ നിയമം. ഫീല്‍ഡറുടെ ബൗണ്ടറി ലൈനും കടന്നുള്ള അഭ്യാസ പ്രകടനം ഫലവത്താകില്ല. ബൗണ്ടറി ലൈന്‍ കടന്ന് ക്യാച്ചെടു്ത്താലും ബാറ്റ്‌സ്മാന് അനുകൂലമായി റണ്‍സ് അനുവദിക്കുമെന്നാണ് മാറ്റം. ബൗണ്ടറി ലൈന്‍ കടന്ന് ക്യാച്ചെടുത്ത് തിരിച്ചുചാടുന്ന താരങ്ങളുടെ ആവേശ പ്രകടനം ഇനി കാണില്ലെന്ന് ചുരുക്കം.

  • ബാറ്റിന്റെ സൈസിലും പരിഷ്‌കാരം

ക്രിക്കറ്റ് ബാറ്റിന്റെ എഡ്ജുകളിലെ(വശങ്ങളുടെ) കട്ടി ഇനിമുതല്‍ 40 മില്ലിമീറ്ററിനുള്ളിലാവണം. ബാറ്റിന്റെ ഡെപ്ത് 67 മില്ലീമീറ്ററിനുള്ളിലുമായിരിക്കണമെന്നും പുതിയ ചട്ടം നിഷ്‌കര്‍ഷിക്കുന്നു.

 

  • പ്രകോപനത്തിന് റെഡ് കാര്‍ഡ്

ഗ്രൗണ്ടില്‍ അപമര്യാദയായി പെരുമാറുന്ന താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് നല്‍കുന്ന സംവിധാനവും പുതിയ ഐസിസി ചട്ടത്തിലുണ്ട്. സഹതാരങ്ങളോട് ഗ്രൗമ്ടില്‍ പ്രകോപനപരമായി പെരമാറുന്ന താരങ്ങളെ പുതിയ നിയമം വഴി അമ്പയറിന് പുറത്താക്കാം. കളിക്കാരനെയോ, അമ്പയറെയോ, സംഘാടകരെയോ, കാണികളെയോ ശാരീരികമായി ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, തുടങ്ങിയ നടപടികളെല്ലാം പുറത്താക്കലിന് കാരണമാവും.

  • ഡിആര്‍എസ്; റിവ്യൂ നഷ്ടപ്പെടില്ല

അമ്പയറുടെ തീരുമാനത്തില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ ഇനി മുതല്‍ റിവ്യൂ നഷ്ടപ്പെടില്ല. ടെസ്റ്റുകളില്‍ ഒരു ഇന്നിങ്ങ്‌സിലെ 80 ഓവറിനു ശേഷം ഇനി റിവ്യൂകള്‍ പുതിയ ചട്ടം അനുവദിക്കില്ല. ട്വന്റി-ട്വന്റി മല്‍സരങ്ങളിലും ഇനിമുതല്‍ ഡിആര്‍എസ് ഉപയോഗിക്കാനും പുതിയ ചട്ടത്തില്‍ അനുമതിയുണ്ട്.

chandrika: