ഏകദിനത്തിന് പുറമെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. 168 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ്ങില്‍ 17 പന്തില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റെടുത്ത് ബൗളിങ്ങിലും മിന്നി കളിയില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇന്ത്യ നേടിയ 235 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ന്യൂസിലന്‍ഡിന് 66 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 12.1 ഓവറില്‍ എല്ലാ ബാറ്റര്‍മാരെയും ഇന്ത്യ എറിഞ്ഞിട്ടു. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവികളുടെ ടോപ് സ്‌കോറര്‍. വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തിലെ തിരിച്ചടിയേല്‍ക്കുകയായിരുന്നു.
ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഫിന്‍ അലനെ പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചു പുറത്താക്കി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ നാല് റണ്‍സേ ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ ബോര്‍ഡില്‍ മാറ്റം വരും മുമ്ബ് ഡെവണ്‍ കോണ്‍വെയും മടങ്ങി. ഇത്തവണ അര്‍ഷ്ദീപിന്റെ പന്തില്‍ പാണ്ഡ്യക്കായിരുന്നു ക്യാച്ച്.
ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും സന്ദര്‍ശകരുടെ അടുത്ത വിക്കറ്റും വീണു. അര്‍ഷ്ദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു ക്യാച്ച്. വൈകാതെ െഗ്ലന്‍ ഫിലിപ്‌സും പവലിയനിലേക്ക് മടങ്ങി. പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചായിരുന്നു മടക്കം.
അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് ഏഴ് റണ്‍സ് മാത്രമാണ്. അടുത്തത് അതിവേഗക്കാരന്‍ ഉമ്രാന്‍ മാലികിന്റെ ഊഴമായിരുന്നു. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ബ്രേസ് വെല്ലിന്റെ കുറ്റി ഉമ്രാന്‍ തെറിപ്പിച്ചു. ഇതോടെ അഞ്ചിന് 21 എന്ന പരിതാപകരമായ നിലയിലായി ന്യൂസിലാന്‍ഡ്. കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ചു നിന്നത് ഡാറില്‍ മിച്ചല്‍ (33), മാത്രമാണ്. ഒരു റണ്‍സുമായി െബ്ലയര്‍ ടിക്‌നര്‍ ആണ് മിച്ചലിനൊപ്പം ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 234 റണ്‍സാണ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ രാഹുല്‍ ത്രിപാഠി മികച്ച പിന്തുണ നല്‍കി.