X

ഒളിംപിക്‌സില്‍ ക്രക്കറ്റ് വരുന്നു; അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ അംഗീകാരം

ഒളിംപിക്‌സ് കായിക മാമാങ്കത്തിന്റെ ഭാഗമാകാന്‍ ക്രിക്കറ്റും. 2028ല്‍ അമേരിക്കയിലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സ് മുതലാണ് ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുക. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ എക്‌സിക്യൂട്ടിവിന്റേതാണ് തീരുമാനം.

ക്രിക്കറ്റിന്റെ നവീന രൂപമായ ട്വന്റി 20 ക്രിക്കറ്റാണ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഉറപ്പിച്ചു പറഞ്ഞിരുന്നു.

ക്രിക്കറ്റ് ഉള്‍പ്പെടെ 5 വിനോദങ്ങളാണ് ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ ഇടം നേടിയിരിക്കുന്നത്. അമേരിക്കന്‍ ക്രിക്കറ്റ് എന്നറിയപ്പെടുന്ന ബാസ്‌ബോള്‍ ഒളിംപിക്‌സില്‍ പുതുതായി ഉള്‍പ്പെട്ടു. ഫ്‌ലാഗ് ഫുട്‌ബോള്‍, ലക്രോസ് എന്നിവയും ഒളിംപിക്‌സ് വേദിയില്‍ മത്സര ഇനമായി ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌ക്വാഷാണ് ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുന്ന മറ്റൊരു കായിക ഇനം.

നിലവില്‍ മുംബൈയില്‍ ചേര്‍ന്ന ഐഒസി എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പുതിയ കായിക ഇനങ്ങളെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയത്. നാളെ മുംബൈയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയില്‍ വോട്ടെടുപ്പിന് ശേഷമാണ് പുതിയ കായിക ഇനങ്ങള്‍ ഒളിംപിക്‌സില്‍ ഔദ്യോഗികമായി ഉള്‍പ്പെടുക.

webdesk13: